
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സുമായ ശ്രീലക്ഷ്മി (35) നിര്യാതയായി.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു. ജുബൈൽ നവോദയ കലാസാംസ്കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കൺവീനർ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയാണ് മകൾ. നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവും ആണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈൽ അൽ മന ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam