റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ സൗത്ത് വല്ലം ജമാഅത്തിൽപ്പെട്ട പരേതനായ മൂക്കട അദ്രുവിന്റെ മകൻ ഷെമീർ (50) ആണ് വെള്ളിയാഴ്ച രാവിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്.
പിതാവ്: അദ്രു (പരേതൻ), മാതാവ്: ആബിദ, ഭാര്യ: ആബിദ സമീർ, മക്കൾ: മുഹമ്മദ് ശബാൻ, മുഹമ്മദ് റിസ്വാൻ, സൈനുൽ ആബിദ്. മൃതദേഹം നാട്ടിൽ അയക്കുന്നതിന് ആവശ്യമായ നടപടികൾ റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ്, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.
Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
