ഗോവണിയില്‍ നിന്ന് തെന്നിവീണ് മലയാളി വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു

Published : Jun 19, 2024, 02:31 PM IST
ഗോവണിയില്‍ നിന്ന് തെന്നിവീണ് മലയാളി വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു

Synopsis

ഗോവണിയിൽ നിന്ന് തെന്നി വീണാണ് അന്ത്യം സംഭവിച്ചത്.

അബുദാബി: യുഎഇയിലെ അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) ആണ് മരിച്ചത്. 

ഗോവണിയിൽ നിന്ന് തെന്നി വീണാണ് അന്ത്യം സംഭവിച്ചത്. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.

Read Also -  യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കള്‍

 പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു  

റിയാദ്: സൗദിയിലെ അൽഹസ്സയിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി പുതിയപുരയിൽ മുഹമ്മദ് നിഷാദാണ് മരിച്ചത്. അൽഖോബാറിൽ നിന്നും സുഹൃത്തുക്കളുമായി പെരുന്നാൾ അവധി ആഘോഷിക്കാൻ അൽഹസ്സയിൽ എത്തിയ നിഷാദ് പാർക്കിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. 

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി വന്നത്. ഭാര്യയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. അൽഹസ്സ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ