നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീർഥാടക മരിച്ചു

Published : Oct 15, 2023, 10:10 AM IST
നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീർഥാടക മരിച്ചു

Synopsis

മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയും സന്ദർശിച്ചാണ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയത്.

റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയ മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ജാമിഅ ആശുപത്രിയിൽ മരിച്ചത്. 

മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയും സന്ദർശിച്ചാണ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ ഉണ്ണീൻ (തമിഴ്‌നാട് പൊലീസ്), മാതാവ്: പാറമ്മൽ ഇത്തീരുമ്മ, സഹോദരൻ: പി.കെ. മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു).

Read Also - ഗാസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; 10 ലക്ഷം ഡോളര്‍ അടിയന്തര സഹായം

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി

റിയാദ്:ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് വിഷയത്തില്‍ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്.

യു.എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയ്ക്ക് മേൽ ഇസ്രയേല്‍ ഏർപ്പെടുത്തിയ ഉപരോധവും പലസ്തീൻ പൗരൻമാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിനെയും സൗദി നേരത്തെ എതിർത്തിരുന്നു. ഇതിനിടെ, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അടിയന്തര യോഗം ചേരും. ബുധനാഴ്ച ജിദ്ദയിലാണ് ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക്‌ ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന  സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്.

ഗാസക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടത്.ഫ്രഞ്ച്, ഇറാൻ, തുർക്കിയ പ്രസിഡൻറുമാരുമായി ഫോണിൽ സംസാരിച്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംഘർഷം അവസാനിപ്പിക്കേണ്ടതിെൻറയും മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരേണ്ടതിൻറെയും ആവശ്യകത ഊന്നിപ്പറഞ്ഞു. 

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്