
റിയാദ്: ഉംറ തീർഥാടകനായ കാസർകോട് തളങ്കര സ്വദേശി ഇസ്മാഈൽ (65) മദീനയിൽ മരിച്ചു. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് എത്തിയ ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചു മദീന അൽസലാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read Also - 14 വർഷത്തോളം പ്രവാസ ജീവിതം; മൂന്ന് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങി, മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വിവരമറിഞ്ഞ് ഡൽഹിയിൽ പഠിക്കുന്ന രണ്ടു മക്കൾ മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: നബീസ, മക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് അലി, അബ്ദുൽ റസാഖ്, നൗഷാദ്, അബ്ദുൽ ഖലീൽ, ആയിശത്ത് റംസീന, ഇബ്രാഹിം ഖലീൽ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ജനത്തുൽ ബഖീഅയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തരകർമങ്ങൾക്കും മറ്റ് സഹായങ്ങൾക്കും കെ.എം.സി.സി മദീന വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ