
റിയാദ്: ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയ മലയാളി ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല (69) ആണ് മരിച്ചത്. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പുറപ്പെടും മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നു. തുടര്‍ന്ന് മകളുടെ അടുത്ത് വിശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം.
സ്വകാര്യ തീര്‍ത്ഥാടന ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ചയാണ് അബ്ദുല്ല ഉംറ നിർവഹിക്കാനെത്തിയത്. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ജിദ്ദയിലുള്ള മകളുടെ അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഭാര്യ റാബിയ ഒരാഴ്‌ച മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയിരുന്നു. മക്കൾ - ഇർഷാദ്, റിയാസ്, റാഹില, ഷഹർബാനു, മരുമക്കൾ - നൗഷാദ് നിഡോളി, യൂനുസ് ഈസ്റ്റ് പേരാമ്പ്ര, മുംതാസ്, ലാഷിറ.
Read also: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു
അബുദാബി: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം സ്വദേശി പാലത്തടത്തില്‍ പുത്തന്‍വീട് സാജു വര്‍ഗീസ് (41) ആണ് അല്‍ ഐനില്‍ മരിച്ചത്. മൃതദേഹം അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. പിതാവ്: ഗീവര്‍ഗീസ്, മാതാവ്: പൊന്നമ്മ.
Read More - സൗദി അറേബ്യയില്‍ രണ്ടുപേരെ വെടിവെച്ച യുവാവ് അറസ്റ്റില്‍, ഒരാള്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam