കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Published : Dec 29, 2022, 07:14 PM IST
കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Synopsis

വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ റെഡ്ക്രസൻറ് ആംബുലൻസിൽ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

റിയാദ്: കാര്‍ ഓടിക്കുന്നതിനിടെ  ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം, തോട്ടക്കാട് സ്വദേശി ഭരതൻ മധു (56) ആണ് മരിച്ചത്. 30 വർഷം റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയിൽ ഒമ്പത് മാസം മുമ്പാണ് തിരിച്ചെത്തിയത്. 

വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ റെഡ്ക്രസൻറ് ആംബുലൻസിൽ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ - ബിന്ദു, മക്കൾ - അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്. 

Read also:  ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
റിയാദ്: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (45) ആണ് മരിച്ചത്. ഹെർഫി ബ്രോസ്റ്റ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിൽനിന്നും ലോഡുമായി ഖമീസ് മുശൈത്തിലേക്ക് വരുമ്പോൾ വാദി ബിൻ അസ്ഫൽ - ബീഷ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

അവിടെ വാഹനം നിർത്തി അടുത്ത റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോള്‍ എതിർദിശയിൽ നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഖമീസ് മദനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ കമ്പനി എരിയ സൂപ്പർവൈസർ ഫിറോസ് വട്ടപ്പറമ്പിലിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളമായി ഹെർഫിയിൽ ജോലി ചെയ്യുന്നു. മുബീനയാണ് ഭാര്യ. മക്കൾ: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സാബിറ, സമീറ.

Read More -  സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം