പരിക്കേറ്റയാളെ ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയില്‍ രണ്ടുപേര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. വെടിയേറ്റ ഒരാള്‍ മരിച്ചു. റിയാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വദേശി പൗരനാണ് അറസ്റ്റിലായത്.

പരിക്കേറ്റയാളെ ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Read More - നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു - വീഡിയോ

കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിൽ കഴിഞ്ഞദിവസം കാറിടിച്ച് പരിക്കേൽപ്പിച്ച് വിദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതികൾക്കെതിരെ കൊലപാതക ശ്രമം ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവരുടെ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

കാറിടിച്ച് തെറിപ്പിച്ച് വിദേശിയെ കൊലപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക കോടതിക്ക് സമര്‍പ്പിക്കും. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രതികൾക്ക് വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

Read More - മാൻഹോളിൽ ഇറങ്ങിയ പ്രവാസി മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വിജനമായ സമയത്ത് സൈഹാത്തിലെ റോഡ് സൈഡിലൂടെ നടന്നു പോകുന്നതിനിടെയാണ് വിദേശിയെ പിന്നിലൂടെ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിനു മുകളിലൂടെ ഉയർന്നുപൊങ്ങിയ വിദേശി നടപ്പാതയിൽ ദേഹമടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ഡ്രൈവർ കാർ നിർത്തുകയും സഹയാത്രികനായ കൂട്ടാളി കാറിൽ നിന്ന് ഇറങ്ങി വിദേശിയുടെ ശരീരം പരിശോധിക്കുകയും പഴ്സും മൊബൈൽ ഫോണും കൈക്കലാക്കി തിരികെ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൾ പ്രചരിച്ചു. ഇതിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയത്.