
ജിദ്ദ: ഉംറ നിർവഹിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് ബസിൽ പോകവേ മലയാളി തീർഥാടക മരിച്ചു. മലപ്പുറം തിരൂർ മംഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് എയർപ്പോർട്ടിലേക്ക്പോകവേ ബസിൽ മരിച്ചത്. ഭർത്താവ് - മുഹമ്മദ്. ഏക മകൻ മുഹമ്മദ് ഷാഹിദ് യു.എ.ഇയിൽനിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്‌മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി മരിച്ചു
ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്‍ മാളിയേക്കല്‍ ഉസ്‍മാന്‍ കോയ (63) ആണ് തിങ്കളാഴ്ച ദോഹയില്‍ മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.
ദോഹയിലുള്ള മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം ഖത്തറിലെത്തിയത്. ചെറിയ അറയ്ക്കല്‍ അബ്‍ദുല്ലക്കോയയുടെയും പലാക്കില്‍ മാളിയക്കല്‍ മറിയം ബീവിയുടെയും മകനാണ്. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ. മകള്‍ - മറിയം. മരുമകന്‍ - സിഷാന്‍ ഉസ്‍മാന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കി.
Read also: പത്ത് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ