ഫെബ്രുവരി 17 മുതല്‍ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ദുബൈ: പത്ത് ദിവസം മുമ്പ് ദുബൈയില്‍ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്.

ഫെബ്രുവരി 17 മുതല്‍ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തെ ശുചി മുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഖത്തറില്‍ പ്രവാസിയായിരുന്ന സഞ്ജയ് രാമചന്ദ്രന്‍ അടുത്തിടെയാണ് ദുബൈയില്‍ എത്തിയത്.

Read also: കുവൈത്തിൽ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോയ ഇന്ത്യക്കാര്‍ അപകടത്തിൽ പെട്ടു; ദമ്പതികൾ മരിച്ചു

ബര്‍ദുബൈയിലെ ഒരു ഐ.ടി സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‍മെന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് - പരേതനായ രാമചന്ദ്രന്‍ മേനോന്‍. മാതാവ് - പരേതനായ ഉമ മേനോന്‍. അവിവാഹിതനാണ്. ദുബൈയില്‍ മറ്റ് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ സഹോദരി സന്ധ്യയും ഭര്‍ത്താവ് വേണുഗോപാലും ബുധനാഴ്ച ദുബൈയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

Read also: സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു