അബുദാബിയിൽ നിന്ന്​ ഉംറക്ക്​ വന്ന മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

By Web TeamFirst Published Mar 3, 2024, 7:51 PM IST
Highlights

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഉനൈസ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

റിയാദ്: അബൂദാബിയിൽ നിന്ന്​ ഉംറ നിർവഹിക്കാ​നെത്തിയ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. റിയാദ്​ - മദീന എക്​സ്​പ്രസ്​ വേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ്​ മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടി (63) മരിച്ചത്​. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഉനൈസ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Read Also - രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.

അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതെൻറ ഭാര്യ. മൂന്ന് മക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!