
റിയാദ്: ഹസ്നക്കും ഹസീനക്കും ജീവിതം വേറിട്ട് കിട്ടി. റിയാദിൽ നടന്ന നൈജീരിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ വിജയകരം. സങ്കീർണമെങ്കിലും ഒമ്പത് ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഒടുവിൽ പൂർണ വിജയത്തിൽ പര്യവസാനിച്ചെന്ന് ശസ്ത്രക്രിയ സംഘത്തലവൻ മേധാവി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ശസ്ത്രക്രിയയിൽ പങ്കെടുത്തത് മുഴുവൻ സൗദി ഡോക്ടർമാരാണ്. അതിൽ അഭിമാനമുണ്ട്. അനുഭവ പരിചയത്തിെൻറ തുടർച്ച ഉറപ്പാക്കാൻ യുവ മെഡിക്കൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലൂടെ സാധിച്ചു. അത് സന്തോഷമുണ്ടാക്കുന്നതാണ്. ഇതിനകം 60 സയാമീസ് ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഈ സംഘത്തിന് കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം രണ്ട് കുട്ടികളുടെയും ശരീരങ്ങൾ നൽകുന്ന സൂചനകൾ ആശ്വാസകരമാണ്. സുഷുമ്‌നാ നാഡിയെ വേർപെടുത്തുന്നതിലും ദഹനവ്യവസ്ഥയെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിലും ശസ്ത്രക്രിയക്കിടയിൽ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയതായും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
Read Also - രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം
റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമാണ് കുട്ടികളെ കഴിഞ്ഞ ഒക്ടോബറിൽ റിയാദിലെത്തിച്ചത്. അന്ന് മുതൽ വിവിധ വൈദ്യപരിശോധനകൾക്കും ലാബ് ടെസ്റ്റുകൾക്കും വിധേയമാക്കി. ആരോഗ്യപരിചരണം തുടർച്ചയായി നൽകി. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ശസ്ത്രക്രിയ നിശ്ചയിക്കുകയായിരുന്നു. ഒമ്പത് ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയ ഒടുവിൽ വിജയത്തിലെത്തി. സുരക്ഷിതമായി വേർപ്പെടുത്താൻ കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ