ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക സൗദി അറേബ്യയില്‍ നിര്യാതയായി

Published : Mar 02, 2023, 06:43 PM ISTUpdated : Mar 02, 2023, 06:49 PM IST
ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക സൗദി അറേബ്യയില്‍ നിര്യാതയായി

Synopsis

ബദ്ർ വഴി യാത്ര ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ബദ്‌ർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി പുതിയപുരയിൽ സഫിയ (74) ബദ്‌റിൽ നിര്യാതയായി. ഉംറ കർമം പൂർത്തിയാക്കി മദീന സന്ദർശനത്തിനായി ബദ്ർ വഴി യാത്ര ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ബദ്‌ർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യയാണ്. മക്കൾ - റഫീഖ്, സറീന, ശരീഫ, സാജിദ, ഷംസീറ. മരുമക്കൾ: നജീബ്, ഷൗക്കത്ത്, സുബൈർ, സഊദ് റിയാസ്.  നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബദ്‌റിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബദ്ർ കെ.എം.സി.സി നേതാക്കളായ ശംസുദ്ദീൻ മാവുക്കാട് കണ്ണമംഗലം, കെ.വി. ആസാദ് തൃപ്പനച്ചി, റജബ് കാസിം പാലക്കാട്, ശഫീഖ് മദീന എന്നിവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി
റിയാദ്: ഉംറ നിർവഹിക്കുന്നതിനായി കുവൈത്തിൽ നിന്ന് വരവേ റിയാദ്-മദീന എക്സ്പ്രസ് റോഡിൽ അൽ ഖസീം പ്രവിശ്യയിൽപെട്ട നബഹാനിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ ഖബറടക്കി. രാജസ്ഥാൻ ഉദയ്പൂർ സ്വദേശികളായ ഷെമീം ഫക്രുദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച അൽറസ്സിൽ ഖബറടക്കിയത്. 

അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന 12 പേരടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിലായാണ് ഉംറ  നിർവഹിക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച  കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. ഇതിലൊരു വാഹനമാണ് അപകടത്തിൽ പെട്ടത്. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽഫെയർ വിങ്ങും , അൽ റാസ്സ്  ഏരിയ കമ്മിറ്റിയും ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അപകട ദിവസം മുതൽ യാത്രാ സംഘത്തിന് വേണ്ട എല്ലാ സഹായങ്ങളുമായി കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയും  അൽറസ്സ് ഏരിയ നേതാക്കളായ ഷുഹൈബ്, യാക്കൂബ്, ശിഹാബ്, റിയാസ്, ഫസൽ, ഫിറോസ് എന്നിവരും രംഗത്തുണ്ടായിരുന്നു.

Read also: പത്ത് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ-യുഎസ് സംഘർഷ സാധ്യത, മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർലൈനുകൾ
വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡ്, പരിശോധനയിൽ കണ്ടെത്തിയത് അത്യാധുനിക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി, വൻ ലഹരിമരുന്ന് ശേഖരം