പ്രവാസി കൂട്ടായ്‍മയായ നാട്ടിക എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (നെക്സാസ്) സജീവ അംഗമായിരുന്നു.
ഉമ്മുല്‍ഖുവൈന്‍: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ നാട്ടിക സ്വദേശി ഉണ്യാരന്‍ പുരയ്ക്കല്‍ ശരവണന്റെ മകന്‍ സാലീഷ് (42) ആണ് ദുബൈയില്‍ മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
പ്രവാസി കൂട്ടായ്‍മയായ നാട്ടിക എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (നെക്സാസ്) സജീവ അംഗമായിരുന്നു. ഭാര്യ അഞ്ജു ദുബൈ ജെംസ് സ്‍കൂളില്‍ അധ്യാപികയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് നാട്ടിക എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടിക അറിയിച്ചു.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി
സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി മരിച്ചു
ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്‍ മാളിയേക്കല്‍ ഉസ്‍മാന്‍ കോയ (63) ആണ് തിങ്കളാഴ്ച ദോഹയില്‍ മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.
ദോഹയിലുള്ള മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം ഖത്തറിലെത്തിയത്. ചെറിയ അറയ്ക്കല്‍ അബ്‍ദുല്ലക്കോയയുടെയും പലാക്കില്‍ മാളിയക്കല്‍ മറിയം ബീവിയുടെയും മകനാണ്. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ. മകള്‍ - മറിയം. മരുമകന്‍ - സിഷാന്‍ ഉസ്‍മാന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കി.
Read also:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു
