സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

Published : Jan 04, 2023, 11:00 PM IST
സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

Synopsis

തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ പുലർച്ചെ രണ്ട് മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും

മസ്കറ്റ്: സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി വീട്ടമ്മ ഒമാനില്‍ മരിച്ചു. മലപ്പുറം എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജ (60) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സുവൈക്കിൽ മരണപ്പെട്ടത്. സന്ദർശന വിസയിൽ മകളുടെ അടുക്കൽ വന്നതായിരുന്നു. മക്കൾ - അസ്‍മ, സൈനബ. മരുമക്കൾ - ഇസ്മായിൽ (സുവൈക്ക് ഫൈസൽ ഷോപ്പിംഗ് സെന്റർ ഉടമ), ഖാലിദ്.  തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ പുലർച്ചെ രണ്ട് മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്‍കരിച്ചു

മരുന്ന് വാങ്ങാനെത്തിയ പ്രവാസി ടൗണില്‍ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ആലപ്പുഴയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ നൂറനാട് ശിവപ്രഭയിൽ താമസിക്കുന്ന ശിവകുമാര്‍ (46) ആണ് സൗദി അറേബ്യയിലെ ദക്ഷിണ മേഖലയിലെ അബഹയില്‍ നിര്യാതനായത്. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

15 വർഷമായി അബഹയിലെ അത്‌ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അമ്മ - പ്രഭ, അച്ഛന്‍ - ദുരൈ സ്വാമി. ഭാര്യ - അനിത, സഹോദരങ്ങള്‍ - ആസി, കനി.  അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂർത്തിയാക്കാന്‍ ശ്രമം തുടങ്ങി. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീന്‍ അമാനി (ഐ.സി.എഫ്) എന്നിവര്‍ രംഗത്തുണ്ട്.

Read also: പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ