
റിയാദ്: മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന (45) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെ ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്. അതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും മക്ക കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.
പിതാവ് - പരേതനായ ചീനിക്കൽ വടക്കൻ ഐത്തുട്ടി ഹാജി (വി.ബി.സി), ഭർത്താവ് - തുപ്പത്ത് അഷ്റഫ് (ബാപ്പു), മക്കൾ - റിസ്‌വാൻ, റിൻഷ, മരുമകൻ - അജീഷ് ബാവ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്ക ശാറായ മഖ്ബറയിൽ ഖബറടക്കി.
Read also: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (41) ആണ് മരിച്ചത്.
പത്ത് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ഗോപകുമാര്‍ റുസ്‍താക്കില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. അപകടത്തെ തുടര്‍ന്ന് റുസ്‍താഖിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. പിതാവ് - സദാശിവന്‍ നായര്‍, മാതാവ് - സീതാ ലക്ഷ്മി അമ്മ. ഭാര്യ - ആതിര. മക്കള്‍ - ഗൗതം, ഗൗതമി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam