ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ജിസാൻ ഈദാബിയിൽ ഖബറടക്കും.

റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാൻ നഗരത്തിന് സമീപം ഈദാബിയിൽ എറണാകുളം വടക്കൻ പറവൂർ പാലത്തുരുത് സ്വദേശി മുഹമ്മദ് റാഫി നജാർക്കൽ (56) ആണ് മരിച്ചത്. 

അബ്ദുറഹ്‌മാൻ, സുഹറ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ജിസാൻ ഈദാബിയിൽ ഖബറടക്കും. മരുമകൻ നിസാറും ഈദാബി ഏരിയ കെ.എം.സി.സി കമ്മിറ്റി അംഗങ്ങളും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു കെ.എം.സി.സി സെക്രട്ടറി മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശി മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ്‌ സഹീർ (50) ആണ് ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാവിലെ യാംബുവിൽ നിര്യാതനായത്. 

രാവിലെ പതിവ് പോലെ എം.ജി കാർ കമ്പനിയിൽ ജോലിക്ക് പോയതായിരുന്നു. അവിടെ നിന്ന് നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തകർ യാംബു ജനറൽ ആശുപത്രിയിൽ എത്തിക്കവെയായിരുന്നു മരണം. രണ്ടര പതിറ്റാണ്ടിലേറെ യാംബുവില്‍ പ്രവാസിയായിരുന്ന സഹീർ താൽക്കാലികമായി പ്രവാസം മതിയാക്കി രണ്ടര വർഷം നാട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ഒരു വർഷം മുമ്പാണ് പുതിയ ജോലിയിൽ വീണ്ടും യാംബുവിലെത്തിയത്. 

എം.ജി കാർ റിപ്പയറിങ് കമ്പനിയിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ഖാലിദ് - ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് സഹീർ. ഭാര്യ - ജസീല, മക്കൾ - മുഹമ്മദ് ശഹീൻ, മുഹമ്മദ് നൈഷാൻ, നിയ ഫാത്തിമ. സഹോദരങ്ങൾ - അബ്ദുൽ ഗഫൂർ, ശമീർ (ഇരുവരും യാംബുവിലെ ബഹാംദൂൻ ട്രേഡിങ് സെന്റർ ജീവനക്കാരാണ്). അലി നൗഷാദ്, സജ്‌ന. യാംബുവിലുള്ള സഹോദരങ്ങളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സഹപ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി