മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മസ്‍കത്ത്: ഒമാനില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ മഞ്ഞമങ്കാല സ്വദേശി പ്രഭാകരന്‍ (65) ആണ് സലാലയിലെ താമസ സ്ഥലത്ത് മരിച്ചത്. സലാല സെന്ററിലെ മസ്‍ജിദ് അഖീലിന് സമീപത്തുള്ള താമസ സ്ഥലത്തായിരുന്നു മൃതദേഹം.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 30 വര്‍ഷത്തിലധികമായി ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

അവിവാഹിതനായ പ്രഭാകരന്‍ നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിതാവ് - ജനാര്‍ദ്ദനന്‍ ആചാരി. മാതാവ് - തങ്കമ്മ. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‍പോണ്‍സറുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഒമാനിലെ കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ അറിയിച്ചു.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (41) ആണ് മരിച്ചത്. 

പത്ത് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ഗോപകുമാര്‍ റുസ്‍താക്കില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. അപകടത്തെ തുടര്‍ന്ന് റുസ്‍താഖിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. പിതാവ് - സദാശിവന്‍ നായര്‍, മാതാവ് - സീതാ ലക്ഷ്മി അമ്മ. ഭാര്യ - ആതിര. മക്കള്‍ - ഗൗതം, ഗൗതമി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

Read also: പ്രവാസി മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് മരിച്ചു