
മസ്‍കത്ത്: സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു. തിരുവനന്തപുരം പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.
ഒരാഴ്ച മുമ്പാണ് സുചിത്ര ഒമാനിലെത്തിയത്. ഭര്‍ത്താവ് - വിഷ്‍ണു. പിതാവ് - സുരേഷ്. മാതാവ് - ലളിത കുമാരി. മക്കള്‍ - ആദിനാഥ്, അനുഗ്രഹ. സഹോദരന്‍ - ശിവപ്രസാദ് (ഒമാന്‍). തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് മലപ്പുറം നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി സൈനുൽ ആബിദ് (50) മരിച്ചത്. വർഷങ്ങളായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അവസാനമായി നാട്ടിൽ പോയി മടങ്ങിയത് ഒമ്പത് മാസം മുമ്പാണ്. നെഞ്ച് വേദനയെ തുടർന്ന് ഖമീസ് മുശൈത്ത് ജനറൽ ഹോസ്‍പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: പ്രവാസി മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടിലാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മൃതദേഹം മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
Read also: സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ