Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

 ഭക്ഷണം കഴിച്ചതിന് ശേഷം  റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. 

Mortal remains of malayali expat who died in an accident in Saudi Arabia repatriated
Author
First Published Jan 9, 2023, 12:43 AM IST

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദക്ഷിണ സൗദിയിലെ ഖമീസിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (52) യുടെ മൃതദേഹമാണ് അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. 

ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒൻപത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഹെർഫിയുടെ ഖമീസ് മുഷൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം  റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി നടപടികൾ പൂർത്തിയാക്കി. ഭാര്യ മുബീന. മക്കൾ - ഫഹ്മിദ നദ ,മുഹമ്മദ് ഫംനാദ്. ഉമ്മ കദീജ സഹോദരങ്ങൾ - അബ്ദുൽ റസാഖ്,സമീറ, സാബിറ.

Read also: യുഎഇയില്‍ 11-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു; ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്യുന്നു

സൗദി അറേബ്യയില്‍ അപകടത്തില്‍പെട്ട ഇന്ധന ടാങ്കറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ  ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നജ്റാനിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്നുള്ള മറ്റ് നടപടികള്‍ പിന്നീട് സ്വീകരിച്ചതായി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരണപ്പെട്ട ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. 
 

Read also:  ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും സ്ഥാപനങ്ങളിലും പരിശോധന; 33 പ്രവാസികള്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios