
റിയാദ്: പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ജിദ്ദയിൽ മരിച്ചു. അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അൽജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം. ജിദ്ദ അൽസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. മരണാനന്തര തുടർനടപടിക്രമങ്ങൾ നാട്ടുകാരുടെയും ബാർബർ കൂട്ടായ്മ, കെ.എം.സി.സി വെൽഫയർ വിങ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read Also - പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam