
മസ്കറ്റ്: പ്രവാസി മലയാളികൾക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന മലയാളം മിഷൻ പദ്ധതിക്ക് നാളെ ഒമാനിലെ മസ്‍കറ്റിൽ തുടക്കം കുറിക്കുകയാണ്.
"എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള ഭാഷയും വളരണം" എന്ന ലക്ഷ്യം മുൻനിർത്തിയാണ് മലയാളം മിഷന്റെ ഒമാൻ ചാപ്റ്റർ പ്രവർത്തനമാരംഭിക്കുന്നത്.
ഒമാൻ ചാപ്റ്ററിന്റെ ഭാഗമായി പ്രവർത്തിച്ചു വന്നിരുന്ന ഭാഷാ പഠന കേന്ദ്രങ്ങൾ, കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളിലേക്കു മാറിയിരുന്നു. നിലവിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും പിൻവലിച്ച സാഹചര്യത്തിൽ ക്ലാസ്സുകൾ നേരിട്ട് ആരംഭിക്കുകയാണ് മലയാള മിഷൻ ഒമാൻ ചാപ്റ്റർ.
അതിൻറെ പ്രാരംഭമെന്ന നിലയിൽ, കോവിഡാനന്തര കാലത്തെ, മസ്കറ്റ് മേഖലയിലെ ആദ്യ ഭാഷാ പഠനകേന്ദ്രത്തിലേക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിന് നാളെ തുടക്കമാവും. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരളവിഭാഗത്തിന്റെ എം.ബി.ഡിയിലുള്ള ഓഫീസിൽ ശനിയാഴ്ചരാവിലെ 10 മണിക്കാണ് പ്രവേശനോത്സവം നടക്കുക. കുട്ടികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും, ഒമാനിലെ മുഴുവൻ ഭാഷാ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Read also: ശമ്പള വിതരണത്തിലെ അപാകതകള്‍; യുഎഇയില്‍ 3000ല്‍ അധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ