Gulf News : കാര്‍ തലകീഴായി മറിച്ച് അഭ്യാസപ്രകടനം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ, 21കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Dec 5, 2021, 3:02 PM IST
Highlights

അശ്രദ്ധമായി വാഹനമോടിക്കുക, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെയും കാര്‍ തലകീഴായി മറിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്റെയും വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

റാസല്‍ഖൈമ: യുഎഇയില്‍(UAE) കാറുമായി  അഭ്യാസപ്രകടനം നടത്തി, വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെ റാസല്‍ഖൈമ (Ras Al Khaima)പൊലീസ് അറസ്റ്റ് ചെയ്തു. 21കാരനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനവും പിടിച്ചെടുത്തു.

അശ്രദ്ധമായി വാഹനമോടിക്കുക, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെയും കാര്‍ തലകീഴായി മറിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്റെയും വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. യുവാവിനെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

 

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

റിയാദ്: സൗദിയുടെ(Saudi Arabia) തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ബിശ പട്ടണത്തിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ (road accident)മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ബിശയിലെ റെയ്നില്‍ ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് (Kozhikode)ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു ജാബിര്‍. ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍, ശൗകത്ത് അല്‍റൈന്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കൊറോള കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.

click me!