
മസ്കറ്റ്: ഒമാനില്‍(Oman) പെട്രോളുമായെത്തിയ ടാങ്കറിന് തീപിടിച്ചു(fire). അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ദോഫാര്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗമാണ് തീയണച്ചത്. സലാല വിലായത്തിലെ അവാഖ് വ്യവസായ മേഖലയില്‍ വെച്ചാണ് പെട്രോളുമായെത്തിയ ടാങ്കറില്‍ അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കാതെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ (Oman)വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലക്ക് തീപിടിച്ചു(fire). മസ്‌കറ്റ് (Muscat)ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലുള്ള മബേല വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലയിലാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ( Civil Defence and Ambulance Department)അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുവാന്‍ അധികൃതര്‍ സ്ഥാപനങ്ങളോടും കമ്പനികളോടും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam