
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും 58 കുപ്പി മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം കുവൈത്തില്‍ മയക്കുമരുന്നുമായി ഒരു പ്രവാസി ഇന്ത്യക്കാരനെയും പിടികൂടിയിരുന്നു. സാല്‍മിയ ഏരിയയിലായിരുന്നു സംഭവം. അര കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍ മെത്തുമാണ് പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നത്.
പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോള്‍ താമസ രേഖയുടെ കാലാവധി കഴിഞ്ഞിരുന്നതായും മനസിലായി. ഇതോടെ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും നടപടികള്‍ സ്വീകരിച്ചു. കൈവശമുണ്ടായിരുന്ന വലിയ ബാഗിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍തു; 17 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പ്രവാസി സ്ത്രീകളെയും ഇവര്‍ താമസിച്ച കെട്ടിടത്തിന്റെ കാവല്‍ക്കാരനായ ഒരു പുരുഷനെയും കുവൈത്തില്‍ നിന്ന് നാടുകടത്തും. വിവിധ രാജ്യക്കാരായ സ്ത്രീകളാണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ ഏഷ്യന്‍ വംശജനാണ്. ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ ട്രാഫിക് ഫൈന്‍ ഇനത്തില്‍ സമാഹരിച്ച 1.7 കോടിയുമായി ജീവനക്കാരന്‍ മുങ്ങി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് ഇനത്തില്‍ പിരിച്ചെടുത്ത പണവുമായി ഉദ്യോഗസ്ഥന്‍ മുങ്ങി. 68,000 ദിനാറാണ് (1.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ അപഹരിച്ചത്. പിരിച്ചെടുത്ത തുക മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടയ്‍ക്കുന്നതിന് പകരം ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ അടച്ചതായാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
പണവുമായി മുങ്ങിയ കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ രാജ്യത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ഇയാളുടെ അസാന്നിദ്ധ്യത്തില്‍ തന്നെ കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതി, വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥന് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് പുറണെ രണ്ട് ലക്ഷം ദിനാര്‍ (അഞ്ച് കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam