കാലാവധി കഴിഞ്ഞ മരുന്നുകളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍ത 17 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിനൊപ്പം കുവൈത്ത് ആരോഗ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നതടക്കം മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ച.
കുവൈത്തില്‍ ട്രാഫിക് ഫൈന്‍ ഇനത്തില്‍ സമാഹരിച്ച 1.7 കോടിയുമായി ജീവനക്കാരന്‍ മുങ്ങി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് ഇനത്തില്‍ പിരിച്ചെടുത്ത പണവുമായി ഉദ്യോഗസ്ഥന്‍ മുങ്ങി. 68,000 ദിനാറാണ് (1.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ അപഹരിച്ചത്. പിരിച്ചെടുത്ത തുക മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടയ്‍ക്കുന്നതിന് പകരം ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ അടച്ചതായാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
Read more: അനാശാസ്യ പ്രവർത്തനം; പരിശോധനയ്ക്കിടെ പ്രവാസികള്‍ അറസ്റ്റില്‍
പണവുമായി മുങ്ങിയ കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ രാജ്യത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ഇയാളുടെ അസാന്നിദ്ധ്യത്തില്‍ തന്നെ കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതി, വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥന് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് പുറണെ രണ്ട് ലക്ഷം ദിനാര്‍ (അഞ്ച് കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചിട്ടുണ്ട്.
