മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തിയത് വീട്ടിലെ ഫ്രിഡ്ജില്‍; യുവാവ് അറസ്റ്റില്‍

By Web TeamFirst Published Oct 1, 2022, 11:46 AM IST
Highlights

മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. മുത്തശ്ശിയ ഉറങ്ങുകയാണെന്നാണ് ബന്ധുക്കളോട് ഇയാള്‍ പറഞ്ഞിരുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം. 

എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച 41കാരനായ പേരമകനാണ് അറസ്റ്റിലായത്. മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. മുത്തശ്ശി ഉറങ്ങുകയാണെന്നാണ് ബന്ധുക്കളോട് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പലതവണ ഇത് ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു.

സുരക്ഷാ വകുപ്പുകളെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ യുവാവിനെ വീട്ടിനുള്ളില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഫ്രീസറില്‍ മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിടികൂടുമ്പോള്‍ മാനസിക നില തകരാറിലായ നിലയിലായിരുന്നു ഇയാളെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. 

Read More: വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, വീഡിയോ

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. സംഭവത്തില്‍ ജിസാനിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ആണ്‍കുട്ടികള്‍ക്കായുള്ള ഒരു പബ്ലിക് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്ന് ജിസാന്‍ വിദ്യാഭ്യാസ വകുപ്പ് വക്താവ് രാജാ അല്‍ അത്താസ് പറഞ്ഞു. ക്ലാസ്മുറിയില്‍ ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

Read More:  കൈക്കൂലി, അധികാര ദുർവിനിയോഗം; 97 പേർ കൂടി അറസ്റ്റിലായതായി 'നസ്ഹ'

മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. അടിപിടിക്കിടെ പരിക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷം അന്നു തന്നെ വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ അടിയന്തരമായി ഒരു കമ്മറ്റി രൂപീകരിക്കണമെന്ന് ജിസാന്‍ മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!