വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ചു, ഭര്‍ത്താവിന് ജയില്‍ ശിക്ഷ; യുവതിയുടെ കാഴ്ചശക്തി നഷ്ടമായി

By Web TeamFirst Published Sep 13, 2022, 2:56 PM IST
Highlights

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

കെയ്‌റോ: വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ച ഭര്‍ത്താവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.  ഈജിപ്തിലാണ് സംഭവം ഉണ്ടായത്. അടിയുടെ ശക്തിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ യുവതിയുടെ ഇടത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു. കെയ്‌റോ ക്രിമിനല്‍ കോടതി ഭര്‍ത്താവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. 

കുടുംബ കലഹം; യുവാവിനെ ഭാര്യാമാതാവ് വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; യുവതിയെ 30കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി

കെയ്‌റോ: തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് ദാരുണമായ സംഭവം. വടക്കന്‍ കെയ്‌റോയില്‍ മെനൗഫിയ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. 30കാരനാണ് പ്രതി.

20കാരിയായ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്താനും പ്രതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരക്കേറിയ സ്ട്രീറ്റില്‍ വെച്ച് യുവാവ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കുടുംബ വഴക്ക്; അമ്മാവനെ കൊലപ്പെടുത്തി യുവാവ്, നെഞ്ചിലും കഴുത്തിലുമടക്കം 60 തവണ കുത്തേറ്റു

യുവതിയുടെ വീടിന് അടുത്തായി കാത്തുനിന്ന പ്രതി, യുവതി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ വെടിവെക്കുകയായിരുന്നെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ യുവതിയെ മാതാപിതാക്കള്‍ ബറാകാത് എല്‍ സബാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായിട്ടില്ല. പൊലീസ് തെരച്ചില്‍ ശക്തമാക്കി. 

click me!