വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു

Published : Sep 13, 2022, 02:02 PM ISTUpdated : Sep 13, 2022, 03:36 PM IST
വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു

Synopsis

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഖലീല്‍ ബിന്‍ അബ്ദുല്ല സ്‌കൂളിലെ കണക്ക് അധ്യാപകനായ ഇസ്സ അല്‍ ഹബീബ് അല്‍ ആഷി ആണ് വാഹനമിടിച്ച് മരിച്ചത്.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഫഞ്ച മേഖലയിലെ അല്‍ ഖലീല്‍ ബിന്‍ അബ്ദുല്ല സ്‌കൂള്‍ ഫോര്‍ ബേസിക് എജ്യൂക്കേഷനിലെ കണക്ക് അധ്യാപകനായ ഇസ്സ അല്‍ ഹബീബ് അല്‍ ആഷി ആണ് വാഹനമിടിച്ച് മരിച്ചത്. അധ്യാപകന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

അധ്യാപകന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ കണക്ക് പ്രകാരം 2021ല്‍ ഗതാഗത അപകടങ്ങളില്‍ വാഹനമിടിച്ച് നിര്‍ത്താതെ പോയ അപകടങ്ങളുടെ എണ്ണം  297 ആണ്. മൊത്തം അപകടങ്ങളുടെ 19.3 ശതമാനമാണിത്. 

പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകള്‍ പിടികൂടി

പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി 

റിയാദ്: പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. സൗദി അറേബ്യയില്‍ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകന്‍ കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്.  പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം അതിനായുള്ള വിദഗ്ധ വിദഗ്ധ ചികിത്സ തേടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.  ദമാമിലെ പൊതു സമൂഹത്തിനിടയില്‍ സുപരിചിതനായിരുന്ന അദ്ദേഹം വലിയ സൗഹൃദത്തിന് ഉടമയായിരുന്നു. ഭാര്യ - സൈബു, മക്കള്‍ - മാഷിദ , ശംസീറ. മരുമക്കള്‍ - അബ്‍ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമ്മാം).

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്
കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം