
മനാമ: ബഹ്റൈനില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്‍ത കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്‍തു. അശ്ലീല വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‍തതാണ് നിയമ നടപടികള്‍ക്ക് കാരണമായത്. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിന് കീഴിലുള്ള ജനറല്‍ മോറല്‍സ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ കണ്ടെത്തുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു മര്യാദകള്‍ സംഘിക്കുന്നതും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാളുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായിരുന്നെന്ന് ക്യാപിറ്റര്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Read also: ഗ്രാമഫോണിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് കണ്ടെത്തി
തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നല്‍കി. പരസ്യമായി വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുക, ആശയവിനിമയ ഉപാധികളെ ദുരുപയോഗം ചെയ്യുക, അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ ചുമത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കാനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വെച്ച ശേഷം കേസ് കോടതിയിലേക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍.
സമാനമായ സംഭവങ്ങള്‍ അടുത്തിടെ വേറെയും ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തതിന് മുഹറഖ് ഗവര്‍ണറേറ്റിലും ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തിരുന്നു. ഇയാളെയും ചോദ്യം ചെയ്‍ത ശേഷം തെളിവുകള്‍ ശേഖരിച്ച് കേസ് കോടതിയിലേക്ക് കൈമാറി.
Read also: അനധികൃത പുകയില ഫാക്ടറി; സൗദിയില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam