Asianet News MalayalamAsianet News Malayalam

ഗ്രാമഫോണിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് കണ്ടെത്തി

'സംഗീത ഉപകരണത്തില്‍' ഒളിപ്പിച്ച നിലയില്‍ 925 ഗ്രാം ഹാഷിഷാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് പ്രസ്‍താവനയില്‍ അറിയിച്ചു. പിടിച്ചെടുത്ത ഗ്രാമഫോണിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

Qatar Customs seizes hashish stashed in musical instrument
Author
Doha, First Published Jul 8, 2022, 10:19 PM IST

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. തപാല്‍ മാര്‍ഗമെത്തിയ ഒരു ഗ്രാമഫോണിനുള്ളിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചുവെച്ചിരുന്നത്. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

Read also: ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി

'സംഗീത ഉപകരണത്തില്‍' ഒളിപ്പിച്ച നിലയില്‍ 925 ഗ്രാം ഹാഷിഷാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് പ്രസ്‍താവനയില്‍ അറിയിച്ചു. പിടിച്ചെടുത്ത ഗ്രാമഫോണിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിരന്തര പരിശീലനം സിദ്ധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകളില്‍ എല്ലാ നിയമലംഘനങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ബോധവാന്മാരാണെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 

Read also: അനധികൃത പുകയില ഫാക്ടറി; സൗദി അറേബ്യയില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും

അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
മസ്‍കത്ത്: ഒമാനില്‍ റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം മാസിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി സുര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായം തേടുകയായിരുന്നു.
    
കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios