ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ച്യൂയിങ് പുകയിലെ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമംലഘനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്.

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി ച്യൂയിങ് പുകയില വില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളിക്ക് 2,000 റിയാല്‍ പിഴ. വടക്കന്‍ ഒമാനിലെ ബര്‍ക്ക സ്റ്റേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇയാളെ പിടികൂടിയത്.

പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ച്യൂയിങ് പുകയിലെ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമംലഘനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്. ഇത്തരത്തില്‍ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

 ഒറ്റ ക്ലിക്കില്‍ ആംബുലന്‍സ് സേവനങ്ങള്‍; 'നിദ' ആപ്ലിക്കേഷനുമായി ഒമാന് സിവില്‍ ഡിഫന്‍സ്

മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്ലിക്കേഷനുമായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്ലിക്കിലൂടെ ആംബുലന്‍സ് (എസ് ഒ എസ്) സംവിധാനം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

സംസാരിക്കാന്‍ കഴിയാത്തവരെയും കേള്‍വി വൈകല്യമുള്ള ആളുകളെയുമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍, പരിക്കുകള്‍, കെട്ടിടങ്ങളും മറ്റും തകര്‍ച്ച, തീപിടിത്തങ്ങള്‍, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഏറ്റവും അടുത്തുള്ള സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പും ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ മുഴുവന്‍ ആളുകളിലേക്കും എളുപ്പത്തില്‍ എത്തിക്കുകയാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യം വെക്കുന്നത്.