ആശുപത്രിക്കുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

Published : Aug 24, 2022, 05:11 PM ISTUpdated : Aug 24, 2022, 06:21 PM IST
ആശുപത്രിക്കുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

Synopsis

സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.

അമ്മാന്‍: ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലാണ് ക്രൂരമായ സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാനില്‍ അല്‍ ബാഷിര്‍ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മാധ്യമ വക്താവ് അറിയിച്ചു. എന്തിനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ച സര്‍ഖയിലും യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. ജോര്‍ദാനില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഉയരുകയാണ്. റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ 58.7 ശതമാനവും ശാരീരിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. 34 ശതമാനം ലൈംഗിക അതിക്രമ കേസുകളാണ്. 

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരം; സ്‌കൂളിന് തീയിട്ട് യുവാവ്

കെയ്‌റോ: ഈജിപ്തില്‍ പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരമായി യുവാവ് സ്‌കൂളിന് തീകൊളുത്തി. സംഭവത്തില്‍ ഈജിപ്ത് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാല് ദിവസത്തേക്ക് ജയിലിലടച്ചതായി ഗര്‍ബിയ ഗവര്‍ണറേറ്റ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 

പുരാവസ്തുക്കള്‍ തേടി വീടിനുള്ളില്‍ കുഴിയെടുത്തു; കിടപ്പുമുറിയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ വലിയ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘവും ഈജിപ്ത് സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രിന്‍സിപ്പാളിന്‍റെയും ടീച്ചര്‍മാരുടെയും ഉള്‍പ്പെടെ രണ്ട് മുറികള്‍ കത്തി നശിച്ചു. വിശദമായ അന്വേഷണത്തിലും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലും പ്രതിയായ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരമായാണ് സ്‌കൂളിന് തീയിട്ടതെന്ന് ഇയാള്‍ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ