
മസ്‍കത്ത്: ഒമാനിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
"മത്ര വിലായത്തിലെ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായെന്ന വിവരം ലഭിച്ചതോടെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിക്ക് കീഴിലുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി" ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും" ഔദ്യോഗിക പ്രസ്‍താവന പറയുന്നു.
Read also: നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; യുഎഇയില്‍ പ്രവാസി വനിതക്കെതിരെ നടപടി
സിഗ്നലുകളില്‍ ശ്രദ്ധ തെറ്റരുതേ...! അപകട മുന്നറിയിപ്പുമായി അബുദാബി പൊലീസിന്റെ വീഡിയോ
അബുദാബി: റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ സന്ദേശത്തില്‍ പറയുന്നത്.
അശ്രദ്ധ കാരണം സിഗ്നല്‍ മറികടന്നു പോകുന്ന ഒരു ഡ്രൈവറുടെ അവസ്ഥ വിവരിക്കുന്ന ആനിമേഷന്‍ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാഹനം ഓടിച്ചുവരുന്ന ഒരു ഡ്രൈവര്‍ റോഡിലെ ചുവപ്പ് സിഗ്നല്‍ കണ്ട് വാഹനം നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ സമയം അയാളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ അറ്റന്‍ഡ് ചെയ്യുകയും ഇതോടെ റോഡിലെ ശ്രദ്ധ മാറുന്നത് കാരണം വാഹനം അബദ്ധത്തില്‍ മുന്നോട്ട് നീങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ചുവപ്പ് സിഗ്നല്‍ മാറാതെ തന്നെ മുന്നോട്ട് നീങ്ങുന്ന കാര്‍, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ചെയ്യുന്നു.
Read also: യുഎഇയില്‍ 180 ദിവസം വരെ താമസിക്കാന്‍ ഓണ്‍ അറൈവല്‍ വിസ; യോഗ്യതയുള്ളത് ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ