സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധം; യുഎഇയില്‍ ഉദ്യോഗസ്ഥനെതിരെ കേസ്

Published : Feb 07, 2019, 10:22 AM IST
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധം; യുഎഇയില്‍ ഉദ്യോഗസ്ഥനെതിരെ കേസ്

Synopsis

പെണ്‍കുട്ടി സ്കൂളില്‍ കുഴഞ്ഞുവീണതോടെ അധ്യാപകര്‍ വൈദ്യ സഹായം തേടി. പരിശോധനകളില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ദുബായ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബന്ധുവായ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്. 

ദുബായ്: അവിഹിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥനും സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കുമെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെ സ്കൂളില്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും ജിസിസി പൗരന്മാരാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടി സ്കൂളില്‍ കുഴഞ്ഞുവീണതോടെ അധ്യാപകര്‍ വൈദ്യ സഹായം തേടി. പരിശോധനകളില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ദുബായ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബന്ധുവായ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്. തന്നെ ഇഷ്ടമാണെന്നും എന്നാല്‍ വിവാഹാലോചന നടത്താനാവില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നുവത്രെ. പെണ്‍കുട്ടിയുടെ അമ്മ അനുവദിക്കില്ലെന്നാണ് ഇയാള്‍ കാരണം പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്ന് എഴുതി നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു.

അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞുവന്നിരുന്നത്. ഇവര്‍ അറിയാതെ യുവാവ് പലതവണ വീട്ടില്‍ വന്നുപോയിരുന്നു. കേസെടുത്തതിന് പിന്നാലെ പെണ്‍കുട്ടിയെ ജുവനൈല്‍ സെന്ററിലേക്ക് മാറ്റി. പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. അമ്മയും അച്ഛനും വിവാഹമോചനം ചെയ്ത് മാറിത്താമസിക്കാന്‍ തുടങ്ങിയ സാഹചര്യം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു ഇവരുടെ മറ്റൊരു ബന്ധു  ആരോപിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം
രണ്ടാം വരവിൽ ചരിത്രപരമായ കരാർ, മോദി മടങ്ങുമ്പോൾ ഇന്ത്യ-ഒമാൻ ബന്ധത്തിൽ തുറന്നത് പുതിയ അധ്യായം