കുവൈത്തിൽ വൻ സുരക്ഷാ പരിശോധന ക്യാമ്പയിൻ, നിരവധി പേർ അറസ്റ്റിൽ

Published : Oct 05, 2025, 05:37 PM IST
 security inspections in kuwait

Synopsis

കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. നിരവധി പേര്‍ പരിശോധനയില്‍ പിടിയിലായി. നിരവധി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ക്യാമ്പയിനിൽ പങ്കെടുത്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് സബാഹ് അൽ-അഹമ്മദ് മറൈൻ ഏരിയയിൽ ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പരിശോധന ക്യാമ്പയിൻ നടത്തിയത്. മേജർ ജനറൽ ഹാമിദ് മനാഹി അൽ-ദവാസ് (അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ഫോർ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ്), ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ-അതീഖി (ഹെഡ് ഓഫ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ), ബ്രിഗേഡിയർ അബ്ദുൽവഹാബ് അഹമ്മദ് അൽ-വഹീബ് (ഹെഡ് ഓഫ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ) എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്. 

നിരവധി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ക്യാമ്പയിനിൽ പങ്കെടുത്തു. പരിശോധയിൽ 1,844 വിവിധ തരം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. സംശയാസ്പദമായ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് മൂന്ന് പേരെ തടങ്കലിലാക്കി. തീർപ്പാക്കാത്ത അറസ്റ്റ് വാറന്‍റുകളുള്ള അഞ്ച് പേരെയും ഒളിച്ചോടിയതിന് ആവശ്യപ്പെട്ട അഞ്ച് പേരെയും പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാതെ കണ്ടെത്തിയ മൂന്ന് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ
പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി