
മക്ക: മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഹജ്ജിന്റെ ചരിത്രം എന്നിവക്കായി മക്കയിൽ പ്രത്യേക മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിനെക്കുറിച്ചുള്ള രണ്ടാം വട്ട ചർച്ചായോഗം സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈ വ്‌സ് (ദാറ) ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്നു. സർക്കാർ തലത്തിലെ ഉന്നത ഉദ്യോഗ സ്ഥരും മ്യൂസിയം സൂപ്പർവൈസറികമ്മിറ്റിഅംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
രണ്ട് വിശുദ്ധ പള്ളികളുടെ ചരിത്രവും ഹജ്ജിന്റെയും ഉംറയുടെയും ആചാരങ്ങളും രേഖപ്പെടുത്തുന്നതോടൊപ്പം യുഗങ്ങളിലുടനീളം സ്മരിക്കപ്പെടുന്ന ഒരു സമഗ്രമായ വിജ്ഞാന റഫറൻസ് സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമിക ചരിത്ര ശേഷിപ്പുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പൈതൃക സ്മരണകൾ സംരക്ഷിക്കുന്നതിനുമുള്ള ദേശീയ പ്രതിബദ്ധതയുമായി ഈ സംരംഭം യോജിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. 'എൻസൈക്ലോപീഡിയ ഓഫ് ഹജ്ജ് ആൻഡ് ദി ടു ഹോളി മോസ്‌ക്സ്' എന്ന പേരിൽ ഒരു പണ്ഡിത വിജ്ഞാനകോശമായി ആദ്യം തുടക്കം കുറിച്ച പദ്ധതി പിന്നീട് 'ഹജ്ജ്, ദി ടു ഹോളി മോസ്‌ക് പ്രോജക്റ്റ്' എന്നറിയപ്പെടുന്ന ഒരു മുൻനിര ദേശീയ സംരംഭമായി വികസിപ്പിക്കുകയായിരുന്നു.
മദീനയിൽ ഉംറ ഫോറത്തോടൊപ്പം നടക്കുന്ന 'പ്രവാചക ജീവ ചരിത്രത്തിലെ ചരിത്ര സംഭവങ്ങൾ: അന്വേഷണ, ഡോക്യുമെന്റേഷൻ ഫോറത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചായോഗത്തിലും മ്യൂസിയം സൂപ്പർവൈസറി കമ്മിറ്റി പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്തിരുന്നു. ഹജ്ജിന്റെയും രണ്ട് വിശുദ്ധ പള്ളികളുടെയും ചരിത്രം വിവരിക്കുന്ന ഒരു സ്ഥിരം മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ