PCR Test Requirement: പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിച്ചില്ല; പ്രവാസികളുടെ യാത്ര മുടങ്ങി

Published : Feb 15, 2022, 01:51 PM IST
PCR Test Requirement: പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിച്ചില്ല; പ്രവാസികളുടെ യാത്ര മുടങ്ങി

Synopsis

സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ പരിശോധനാ ഫലം ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. 

റിയാദ്: കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട് (Covd PCR test result) വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് (Ministry of Health and Family Welfare, Government of India) വിമാന കമ്പനികൾക്ക് (Airlines) ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് (Saudi Arabia to Kochi) യാത്ര ചെയ്യാന്‍ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ (Riyadh International Airport) നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല. 

സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ പരിശോധനാ ഫലം ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍ ചൊവ്വാഴ്‍ച രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസ് വിമാനത്തില്‍ യാത്ര ചെയ്യാൻ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ പി.സി.ആർ പരിശോധനാ ഫലം കൈവശം ഇല്ലാത്തവരെ കൊണ്ടുപോകാൻ സൗദി എയർലൈൻസ് വിമാന അധികൃതർ തയ്യാറായില്ല. റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരാണ് പി.സി.ആർ പരിശോധനാ ഫലം ഇല്ലാതെ യാത്ര പറ്റില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടിൽ കുടുങ്ങിയത്. നിരവധിപ്പേരുടെ യാത്രയാണ് ഇങ്ങനെ മുടങ്ങിയത്.


കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് (Kuwait) വരുന്നവര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ (Entry rules) കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാരം ക്യാബിനറ്റ് യോഗത്തിലാണ് (Weekly cabinet meeting) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പും കുവൈത്തില്‍ എത്തിയ ശേഷവും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. ഒപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വക്താവും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവനുമായ താരിഖ് അല്‍ മസ്‍റമാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

പൂര്‍ണമായി വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളെടുത്തവര്‍ക്ക് മാത്രമായിരിക്കും പുതിയ ഇളവുകള്‍ ലഭിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ