
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധനയുമായി അധികൃതർ. വാറന്‍റുള്ള 100 പേരെ അറസ്റ്റ് ചെയ്തതായി ചെയ്തു. ഇതിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്തവര്‍, ഒളിവിൽ പോയവർ, റെസിഡൻസി നിയമലംഘകർ എന്നിവർ ഉൾപ്പെടുന്നു. ജുഡീഷ്യൽ വാറന്റുകളുമായി ബന്ധപ്പെട്ട 51 വാഹനങ്ങൾ പിടിച്ചെടുക്കുകയും തിരിച്ചറിയൽ രേഖകളില്ലാതെ 24 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് റെസ്ക്യൂ പൊലീസാണ് ഇവരെ പിടികൂടിയത്.
റെസ്ക്യൂ ടീമുകൾ 13 തർക്കങ്ങൾ പരിഹരിക്കാൻ ഇടപെടുകയും 206 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. കാൽനടയാത്രക്കാരെ വാഹനമിടിച്ച നാല് കേസുകളിലും രണ്ട് സംശയാസ്പദമായ പ്രവർത്തനങ്ങളിലും പൊലീസ് നടപടിയെടുത്തു. 4,016 ട്രാഫിക് ലംഘനങ്ങളും രേഖപ്പെടുത്തി. ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടത്തിയ ക്യാമ്പയിനുകളില്‍ 37,263 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. 99 വാഹനങ്ങളും 43 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ