കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

Published : Oct 22, 2022, 04:29 PM ISTUpdated : Oct 22, 2022, 04:40 PM IST
കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

Synopsis

കടൽക്കൊള്ളക്കാർ അവരുടെ മുഴുവൻ മത്സ്യബന്ധന ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും എയർ കണ്ടീഷണറുകളും ഒപ്പം മത്സ്യവും കൊള്ളയടിക്കുകയാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കടൽക്കൊള്ളക്കാരുടെ സാന്നിധ്യം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ ദാഹിർ അൽ സുവയാൻ. മൂന്ന് ദിവസത്തിനിടെ 20ലധികം മത്സ്യബന്ധന ബോട്ടുകള്‍ കടൽക്കൊള്ളക്കാർ കൊള്ളയടിച്ചു. ഫഹാഹീലിലോ ഷാർഖ് മേഖലയിലോ ഉള്ള പല മത്സ്യത്തൊഴിലാളികളും കവർച്ച ഭയന്ന് കടലിൽ ജോലിചെയ്യാനും മത്സ്യബന്ധനം നടത്താനും ആഗ്രഹിക്കുന്നില്ല.

കടൽക്കൊള്ളക്കാർ അവരുടെ മുഴുവൻ മത്സ്യബന്ധന, നാവിഗേഷൻ ഉപകരണങ്ങളും ശീതീകരണ ഉപകരണങ്ങളും ഒപ്പം മത്സ്യവും കൊള്ളയടിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ മറ്റ് സ്വകാര്യ സ്വത്തും കവർച്ച ചെയ്യപ്പെടുന്നു. രണ്ട് ചുവന്ന നിറത്തിലുള്ള ബോട്ടുകൾ നിരീക്ഷിച്ചതായും ഓരോന്നിലും നാല് കടൽക്കൊള്ളക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി അപകടകരമാണെന്നും ബന്ധപ്പെട്ട അതോറിറ്റികൾ മുൻകൈ എടുത്ത് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More - ബാച്ചിലര്‍മാരുടെ 170 താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

അതേസമയം കുവൈത്തില്‍ വാഹനങ്ങളിലെ ആളുകളെ ശല്യപ്പെടുത്തുന്ന, അമിതമായ ശബ്‍ദവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ കണ്ടെത്തിയതായി എമർജൻസി പൊലീസിന്റെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെയും ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 

Read More - കുവൈത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

നിയമ ലംഘകരെയും ട്രാഫിക് നിയമ ലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും ഇവ ട്രാക്ക് ചെയ്യുന്നതിനുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടരുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കൂടാതെ, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ "112" എന്ന എമർജൻസി നമ്പരിലേക്ക് വിളിച്ചോ  "99324092" എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനയും തുടരുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ