
മസ്‍കത്ത്: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പോലീത്ത അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തി. തിങ്കളാഴ്‍ച രാവിലെ മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്തവാളത്തിലെത്തിയ മെത്രാപ്പോലീത്തയെ ഒമാനിലെ വിവിധ ഇടവകയിലെ വികാരിമാരും ചുമതലക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
'മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ' ഇടവകയുടെ 47-ാമത് വാർഷിക ദിനാഘോഷ ചടങ്ങിന് തിയോഡോഷ്യസ് മെത്രാപോലീത്ത നേതൃത്വം നൽകും. ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി കൂടിക്കാഴ്‍ച നടത്തും. ഇതിനുപുറമെ ഗാലാ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക, സൊഹാർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക എന്നിവടങ്ങളിലും മെത്രാപ്പോലീത്ത സന്ദർശിക്കും. അഞ്ച് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി മെത്രോപ്പോലീത്ത മാർച്ച് പതിമൂന്ന് ഞാറാഴ്‍ച വൈകുന്നേരം കേരളത്തിലേക്ക് മടങ്ങും.
മസ്‍കത്ത്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം.
ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. എല്ലാവരുടെയും വേദനയായ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.
Read Also: 'ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ കാവലാള്‍, സമാധാന ദൂതന്‍' - സൗദി കെഎംസിസി
മസ്‍കത്ത്: എല്ലാ മനുഷ്യരെയും ഒറ്റ മതമായി കാണുകയും എല്ലാവരെയും ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത മഹാമനസ്കനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് ത്നങ്ങളെന്നു മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് മുഖ്യ രക്ഷാധികാരി ഉമ്മർ എരമംഗലവും പ്രസിഡണ്ട് റെജി .കെ.തോമസും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ അദ്ധ്യക്ഷൻ ആയിരിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളെ തിരഞ്ഞടുപ്പ് സമയത്തു പോലും വ്യക്തിപരമായി അധിക്ഷേപിക്കാനോ എതിർക്കാനോ നിൽക്കാത്ത മഹത് വ്യക്തിത്വം ആയിരുന്നു ത്നങ്ങൾ . ആളുകൾ പരസ്‍പരം കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട തങ്ങളുടെ ശബ്ദത്തിനായി സമൂഹം കാതോർത്തിരുന്നു എന്നതാണ് യാഥാർഥ്യം.
തങ്ങളുടെ നിര്യാണം അതുകൊണ്ടു തന്നെ എല്ലാ മനുഷ്യ സ്നേഹികൾക്കും തീരാ വേദന ഉണ്ടാക്കുന്ന ഒന്നാണെന്നും സ്നേഹത്തിന്റെയും, ആതിഥ്യ മര്യാദയുടെയും സൗമനസ്യത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതീകമായ തങ്ങളുടെ നിര്യണത്തിലുള്ള മസ്‍കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ ദുഃഖം അദ്ദേഹത്തിന്റെ കുടുംബത്തെയും മുസ്ലിം ലീഗ് സംഘടനാ നേതാക്കളെയും അറിയിക്കുന്നതായി ഉമ്മർ എരമംഗലവും റെജി .കെ.തോമസും അനുശോചന കുറിപ്പിൽ പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam