Gulf News : സൗദി അറേബ്യയിലെ പള്ളികളിൽ മാസ്‍കും സാമൂഹിക അകലവും നിർബന്ധം

Published : Dec 23, 2021, 10:21 PM IST
Gulf News : സൗദി അറേബ്യയിലെ പള്ളികളിൽ മാസ്‍കും സാമൂഹിക അകലവും നിർബന്ധം

Synopsis

കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ പള്ളികളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ വീണ്ടും നിർബന്ധമാക്കുന്നു.

റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ (Mosque in Saudi Arabia) വീണ്ടും മാസ്ക് ധാരണവും സമൂഹ അകലവും നിർബന്ധമാക്കുന്നു Mask and Social distancing). കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ (Ministry of Health) നിർദേശാനുസരണം കൊവിഡ് പ്രോട്ടോക്കോളുകൾ (Covid protocols) വീണ്ടും നിർബന്ധമാക്കുന്നത്. 

രാജ്യത്തെ പള്ളികളിൽ നമസ്‍കരിക്കാൻ വരുന്നവർ മാസ്‍ക് ധരിക്കണം. പരസ്‍പകരം സമൂഹിക അകലം പാലിക്കുകയും വേണം. സൗദി  ഇസ്ലാമികകാര്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സർക്കുലർ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേയും മന്ത്രാലയത്തിന്റെ ശാഖകൾക്ക്  അയച്ചിട്ടുണ്ട്.


റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ (New covid cases) തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടയിൽ 287 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 113 പേർ സുഖം പ്രാപിച്ചു (Covid recoveries). ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം (Ministry of Health, Saudi Arabia) അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,749 ആയി. ആകെ രോഗമുക്തി കേസുകൾ 5,40,506 ആണ്. ആകെ മരണസംഖ്യ 8,868 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,375 പേരിൽ 35 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 49,013,518 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,921,911 എണ്ണം ആദ്യ ഡോസ് ആണ്. 23,017,363 എണ്ണം സെക്കൻഡ് ഡോസും. 1,731,438 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 1,074,244 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 116, ജിദ്ദ - 47, മക്ക - 36, ദമ്മാം - 12, മദീന - 9, ഹുഫൂഫ് - 8, തായിഫ് - 7, ജുബൈൽ - 5, ഖോബാർ - 4, ഖത്വീഫ് - 4, തബൂക്ക് - 3, അൽബാഹ - 3, ഖർജ് - 3, അബഹ - 2, ജീസാൻ - 2, ദവാദ്‍മി - 2, മഹായിൽ - 2, മഹദ് അൽദഹബ് - 2, സുലൈയിൽ - 2, മുബറസ് - 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ