കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

Published : Feb 05, 2025, 09:36 AM ISTUpdated : Feb 05, 2025, 09:39 AM IST
കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

Synopsis

കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജിലൂടെയാണ് കച്ചവടം.

കുവൈത്ത് സിറ്റി : കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയായി. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജിലൂടെയാണ് കച്ചവടം. ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നവർക്ക് കുവൈത്തിലെ ബാങ്കിങ് പേയ്മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ  രേഖപ്പെടുത്തിയാൽ ഒടിപി നൽകുന്നതോടെ ബാങ്കിലെ മുഴുവൻ കാശും തട്ടിപ്പു സംഘം പിൻവലിക്കും. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ്‌ കാലിയായത്. 

ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളുൾപ്പടെ ഫിഷ് ബാർബിക്യു പോലുള്ള ഭക്ഷണവും ഇവർ ഓൺലൈൻ വഴിയായി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാർ ആണ് ഈടാക്കിയിരുന്നത്. 8 ദിനാർ ഓൺലൈൻ ആയി നൽകിയ ഒരു  മലയാളിക്ക് നഷ്ടമായത് 400 ദിനാറോളമാണ്. മിനിറ്റുകൾക്കുള്ളിൽ നിരവധി തവണയായായിട്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും പണം  നഷ്ടമായത്.

പണം നഷ്ടപ്പെട്ട നിരവധി പേർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തുടരുകയാണ്. തട്ടിപ്പു നടത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജിൽതന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും തട്ടിപ്പ് ഇപ്പോഴും തുടരുന്നു.

read also: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ ആറുമാസം വരെ തടവ്; ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്