
മനാമ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ 7.30 മുതൽ, തൊഴിലാളികളായ പ്രതിഭ അംഗങ്ങൾക്കായി അദ്‌ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ടെസ്റ്റുകളും സൗജന്യ പരിശോധനയും ബോധവത്കരണ ക്ലാസുമാണ് മെഡിക്കല്‍ ക്യാമ്പില്‍ ഉണ്ടാവുക.
വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഭ ഹാളിൽ നടക്കുന്ന മെയ്ദിന അനുസ്മരണ പരിപാടിയിൽ, അനുസ്മരണ പ്രഭാഷണം, വനിതാ വേദി ഒരുക്കുന്ന സംഗീത ശില്പം, സ്വരലയ ഒരുക്കുന്ന വിപ്ലവ ഗാനങ്ങൾ, പ്രസംഗ വേദി ഒരുക്കുന്ന പ്രസംഗ മത്സരം എന്നിവയും നടക്കും. കൂടാതെ, വനിതാ വേദിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യകിറ്റ് വിതരണവും, ഹെൽപ് ലൈൻ തെരഞ്ഞെടുത്ത ലേബർ ക്യാമ്പിലെ താമസക്കാർക്ക് ഫുഡ്കിറ്റ് വിതരണവും നടത്തും. റമദാൻ മാസത്തിൽ ദിവസവും തുടർന്ന് വന്ന മെഗാ രക്തദാന ക്യാമ്പിന്റെ തുടർച്ചയെന്നോണം പ്രതിഭ ഹെൽപ്‌ലൈൻ വിഭാഗം കിംഗ് ഹമദ് ആശുപത്രിയിൽ മേയ് നാലിന് രാവിലെ 7.30 മുതൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ