
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയ മാംസ വില്‍പന കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പരിശോധന നടത്തിയ വാണിജ്യ - വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ശീതീകരിച്ച മാസം ഫ്രഷ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ഥാപനത്തിലെ ജീവനക്കാര്‍ കൃത്രിമം നടത്തുന്നത് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് അപ്പോള്‍ തന്നെ സ്ഥാപനം അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam