മെഗാ ഡീൽസ്: 250,000 ഖത്തർ റിയാലിന്റെ ക്യാഷ് പ്രൈസുകൾ; വിജയികളെ പ്രഖ്യാപിച്ചു

Published : Oct 07, 2025, 04:34 PM IST
Mega Deals

Synopsis

ഒക്ടോബർ 6-ന് നടന്ന ഡ്രോയിൽ വിജയികളായ 63 പേർക്ക് മൊത്തം QAR 250,000 ക്യാഷ് പ്രൈസുകളാണ് ലഭിച്ചത്

 

മെഗാ ക്യാഷ് ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ച് Mega Deals. ഒക്ടോബർ 6-ന് നടന്ന ഡ്രോയിൽ വിജയികളായ 63 പേർക്ക് മൊത്തം QAR 250,000 ക്യാഷ് പ്രൈസുകളാണ് ലഭിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇറാൻ, സിറിയ, ജോർദാൻ എന്നിങ്ങിനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിജയികളായി.

ഒന്നാം സമ്മാനമായി QAR 100,000 ഒരു വിജയി നേടിയപ്പോൾ, രണ്ടാം സമ്മാനമായ QAR 25,000 രണ്ടു പേർക്ക് ലഭിച്ചു. പത്ത് വിജയികൾക്ക് QAR 5000 വീതവും അൻപത് പേർക്ക് QAR 1000 വീതവും ലഭിച്ചു. ഇതോടൊപ്പം മറ്റൊരു വിജയിക്ക് സാംസങ് ഗാലക്സി A36 5G ഫോണും സമ്മാനമായി നൽകുകയുണ്ടായി.

ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണയും ഡ്രോ നടന്നത്. Mega Deals വഴി ഷോപ്പ് ചെയ്യുന്ന പ്രിയപ്പെട്ട ഉപയോക്താക്കൾക്ക് കൂടുതൽ റിവാർഡുകൾ നൽകുക എന്ന ലക്ഷ്യത്തിലാണ് ഡ്രോ നടന്നത്.

വിജയികളുടെ പട്ടികയും ഐ.ഡി നമ്പറുകളും Mega Deals വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഷോപ്പിങ് അനുഭവത്തിന് കൂടുതൽ റിവാർഡുകൾ നൽകാൻ കൂടുതൽ പ്രൊമോഷനൽ ക്യാഷ് ഡ്രോകൾ നടത്തുകയാണ് Mega Deals. ഉപയോക്താക്കൾക്ക് ഇപ്പോൾ ഒന്നിലധികം ക്യാഷ് ഡ്രോകളിൽ പങ്കെടുക്കാം, മൊത്തം ക്യാഷ് പ്രൈസിൽ പങ്കാളികളാകുകയും ചെയ്യാം.

ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും Mega Deals ഡ്രോയിൽ പങ്കെടുക്കാം. ക്യാഷ് പർച്ചേസുകൾക്ക് നേരിട്ട് My Q Trading ഷോറൂം സന്ദർശിക്കാം. അല്ലെങ്കിൽ Mega Deals അക്കൗണ്ട് ടോപ്-അപ് ചെയ്യാൻ സഫാരി മാൾ സന്ദർശിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. അതുമല്ലെങ്കിൽ ഞങ്ങളുമായി പങ്കാളിത്തമുള്ള സിറ്റി ഹൈപ്പർ ബ്രാഞ്ചുകളിലോ ഹൈപ്പർമാർക്കറ്റുകളിലോ എത്താം.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രോയിൽ ഷോപ്പ് ചെയ്ത് പങ്കെടുക്കാം. ഇപ്പോൾ തന്നെ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ Mega Deals App. ഇപ്പോൾ Google Play Store, Apple App Store എന്നിവിടങ്ങളിൽ ലഭ്യം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ
പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി