കുവൈത്തിൽ ഉച്ചജോലിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

Published : Sep 02, 2025, 03:08 PM IST
expat worker

Synopsis

കടുത്ത വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തെ നിരോധനം നടപ്പിലാക്കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന ഉച്ചസമയത്തെ പുറത്തുള്ള ജോലി നിരോധനം ഔദ്യോഗികമായി അവസാനിച്ചു. കടുത്ത വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തെ നിരോധനം നടപ്പിലാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) സ്ഥിരീകരിച്ചു.

തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം വളർത്തുന്നതിനായി ഒരു മാധ്യമ ക്യാമ്പയിനിനൊപ്പം എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ സംഘങ്ങൾ പതിവായി ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി പിഎഎം ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി വിശദീകരിച്ചു. ഈ കാലയളവിൽ, 63 നിയമലംഘന സൈറ്റുകളും, വിലക്ക് ലംഘിച്ച 68 തൊഴിലാളികളും അധികൃതർ രേഖപ്പെടുത്തിയപ്പോൾ, ഹോട്ട്‌ലൈൻ സേവനത്തിലൂടെ 37 പൊതു റിപ്പോർട്ടുകൾ ലഭിച്ചു.

അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, പദ്ധതി സമയപരിധി ലംഘിക്കാതെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അൽ-ഒതൈബി ഊന്നിപ്പറഞ്ഞു. നിയമങ്ങൾ പാലിച്ച തൊഴിലുടമകളുടെയും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് നിരീക്ഷിക്കാൻ സഹായിച്ച പൊതുജനങ്ങളുടെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ