കനത്ത ചൂട്; ഖത്തറിൽ ഉച്ച സമയത്തെ​ തൊഴിൽ നിയന്ത്രണം ജൂൺ 1 മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും

Published : May 28, 2025, 06:39 PM IST
കനത്ത ചൂട്; ഖത്തറിൽ ഉച്ച സമയത്തെ​ തൊഴിൽ നിയന്ത്രണം ജൂൺ 1 മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും

Synopsis

ചൂട് ഉയരുന്ന സാഹചര്യത്തില്‍ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് തൊഴിലാളികളെ കൊണ്ട് പു​റം ജോലികൾ ചെയ്യിപ്പിക്കുന്നതിന് ​​നിയ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ദോഹ: രാജ്യത്ത് വേനൽ ചൂട് കനത്തതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് തൊഴിലാളികളെ കൊണ്ട് പു​റം ജോലികൾ ചെയ്യിപ്പിക്കുന്നതിന് ​​നിയ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് വെ​യി​ൽ നേ​രി​ട്ട് പ​തി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ​ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ല. എല്ലാ വർഷവും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നി​ശ്ചി​ത സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​കൾക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​യി എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് നിർമാണ മേഖലകളിൽ മ​ന്ത്രാ​ല​യത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ആരംഭിക്കുകയും, ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. 

വേനൽ കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അ​തി​ന്റെ പ്ര​തി​രോ​ധ ​മാർഗങ്ങളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി തൊ​ഴി​ൽ സു​ര​ക്ഷാ വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കു​പ്പും കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഠി​ന​മാ​യ ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ അ​ക​റ്റാ​ൻ വി​ശ്ര​മ സ്ഥ​ലം ഒ​രു​ക്ക​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ലും ഇ​ത​ര ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലും ചൂ​ട് ശ​ക്ത​മാണ്. ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഉ​ച്ച​വി​ശ്ര​മ നിയമം നിലവിൽ എ​ന്നു​വ​രെ തു​ട​രു​മെ​ന്ന് അ​റി​യി​പ്പി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ പകുതി വ​രെ​യാ​യി​രു​ന്നു ഉ​ച്ച​വി​ശ്ര​മ നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്