
കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാനിലെ എയർ ഫോഴ്സ് ബറ്റാലിയനിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഓഫീസർ തന്‍റെ വാഹനത്തിലേക്ക് പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ കൂട്ടമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
Read Also - വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്
ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന് ഗുരുതരമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. ഓഫീസറുടെ സഹപ്രവർത്തകർ കൃത്യ സമയത്ത് ഇടപെട്ടതുകൊണ്ട് അദ്ദേഹത്തെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ജാബർ അൽ അഹമ്മദ് ആംഡ് ഫോഴ്സസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറിന് ശേഷമാണ് ഈ സംഭവവും നടക്കുന്നത്. കുട്ടിയ്ക്ക് ഗുരുതരമായ മുറിവുകളേൽക്കുകയും അൽ-അദാൻ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ