അടുത്ത ഹജ്ജ് സീസണിനുള്ള പ്രധാന ഒരുക്കങ്ങൾ വിലയിരുത്തി ഹജ്ജ്, ഉംറ മന്ത്രാലയം

Published : Sep 30, 2025, 10:44 AM IST
 hajj

Synopsis

ഹജ്ജ് സീസണിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരുക്കങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. തീർഥാടകരുടെ ഗതാഗത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘സൗദി ബസുകൾ’ സംരംഭം ആരംഭിക്കുന്നതിനായി ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളുമായി 50 ലധികം മീറ്റിങുകൾ നടത്തി. 

റിയാദ്: എട്ട് മാസം മാത്രം ശേഷിക്കെ വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരുക്കങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ശ്രമങ്ങൾ മന്ത്രാലയത്തിന് കീഴിൽ തുടരുകയാണ്. റബീഉൽ അവ്വൽ മാസത്തിൽ പൂർത്തിയാക്കിയ യോഗങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും തീർഥാടകരുടെ വിശ്വാസാനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇത് സ്ഥിരീകരിക്കുന്നു. തീർഥാടകരുടെ ഗതാഗത അനുഭവത്തിന്റെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘സൗദി ബസുകൾ’ സംരംഭം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളുമായും 50 ലധികം മീറ്റിങുകൾ നടത്തിയതിനു പുറമേ വരാനിരിക്കുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പിനായി ഹജ്ജ് അഫയേഴ്‌സ് ഓഫീസുകൾ വഴി 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ഏകോപനം നടത്തിയതായി മന്ത്രാലയം വിശദീകരിച്ചു.

‘നുസുക് മസാർ’ പ്ലാറ്റ്‌ഫോം വിദേശത്തു നിന്നുള്ള തീർഥാടകർക്കായി 16ൽ അധികം കമ്പനികൾക്ക് അംഗീകാരം നൽകി. ഒരേ പ്ലാറ്റ്‌ഫോമിലൂടെ 75 ൽ അധികം രാജ്യങ്ങൾക്കുള്ള സർവീസ് ഗൈഡുകളുടെ ഓട്ടോമേഷൻ പൂർത്തിയാക്കി. ഇന്നുവരെ 189 ൽ അധികം ഹോസ്പിറ്റാലിറ്റി സെന്ററുകൾ തീർഥാടകർക്ക് ഒരുക്കി. വിദേശത്തു നിന്നുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് 24 ൽ അധികം കമ്പനികളെ യോഗ്യരാക്കുകയും അവരുടെ സന്നദ്ധത ഉറപ്പാക്കുകയും ചെയ്തു. സേവനങ്ങൾ വികസിപ്പിക്കുന്നതിനും തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം 25ൽ അധികം വർക്ക്‌ഷോപ്പുകൾ നടത്തി. ഹജ്ജ് സീസണിൽ നടപ്പിലാക്കുന്നതിനായി അംഗീകരിച്ച 25ൽ അധികം നൂതന സംരംഭങ്ങൾ ആരംഭിച്ചു. സൗദിക്കുള്ളിലെ തീർഥാഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് 11 ൽ അധികം കമ്പനികൾക്ക് ലൈസൻസ് നൽകി. മന്ത്രാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. 1447 ലെ വരാനിരിക്കുന്ന ഹജ്ജ് സീസണിൽ സന്നദ്ധസേവനം നടത്താൻ ആഗ്രഹിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു ഡാറ്റാബേസ് ആരംഭിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസണിനായുള്ള സമഗ്ര പദ്ധതിയുടെയും വർഷം മുഴുവനും നടക്കുന്ന തയ്യാറെടുപ്പുകളുടെയും ഭാഗമാണ് ഈ ശ്രമങ്ങളെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു. തീർഥാടകരെ സേവിക്കാനും അവരുടെ വിശ്വാസ യാത്ര എളുപ്പത്തിലും മനസ്സമാധാനത്തോടെയും സുഗമമാക്കാനും ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗവും കൂടിയതാണിതെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം